DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നഷ്ടപരിഹാരം എന്ന് തരും?

മഞ്ചേരി : പുതിയ പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആശങ്കകൾ അകറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കലക്ടറെ സമീപിച്ചു.
 ഹൈവേക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമി എത്ര കാറ്റഗറിയായി തരം തിരിച്ചിട്ടുണ്ട് എന്നതിന്റെ വിശദീകരണം നൽകണമെന്നും  ഓരോ കാറ്റഗറിലുമുള്ള ഭൂമിക്ക്  നിർണയപ്പെടുത്തിയിട്ടുള്ള വില എത്രയാണെന്നും  ഡെപ്യൂട്ടി കലക്ടറോട്  ആരാഞ്ഞു.
 ഭാഗികമായി വീട് നഷ്ടപ്പെടുന്നവർക്ക് സമാശ്വാസ  തുകയായ   286000 രൂപ നൽകണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചത്.
 കഴിഞ്ഞ മാർച്ച് 31നകം നഷ്ട പരിഹാരത്തുക   ഇരകൾക്ക് എല്ലാം വിതരണം ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചത്.
 അതടിസ്ഥാനത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർ കടം വാങ്ങിയും പണയം വെച്ചും   ലോണെടുത്തും വസ്തു ഇടപാടുകൾ നടത്തുകയും കരാറുകളിൽ  ഏർപ്പെടുകയും ചെയ്തു. താമസിക്കാൻ വീട് കണ്ടെത്തിയ വരും ഉണ്ട്. എന്നാൽ മാസങ്ങൾ ആയിട്ടും നഷ്ടപരിഹാര തുക വിതരണം  നടക്കുന്നില്ല.
 ഇതോടെ ആശങ്കയിലായ ഇരകൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ട സാഹചര്യമാണ് ഉള്ളത്.
 ഇതിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാര തുക  എന്ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കണമെന്ന് ജില്ലാ ആക്ഷൻ കൗൺസിൽ  ഭാരവാഹികൾ ആവശ്യപ്പെട്ടു.

No comments