DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

വിദ്യാർത്ഥികൾക്ക് കർശന അച്ചടക്ക നിർദേശവുമായി കാരക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ

കാരക്കുന്ന് : പഠന മികവിലും മറ്റും കഴിവ് തെളിയിച്ച് മുന്നേറുന്ന കാരക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർശന അച്ചടക്ക നിയമങ്ങളുമായി സ്കൂൾ അധ്യാപക രക്ഷാകർത്യ സമിതി.
 കഴിഞ്ഞ ദിവസം നടന്ന അധ്യാപക രക്ഷാകർത്യ മീറ്റിങ്ങിലാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
 തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി.
 പിടിഎ പ്രസിഡണ്ട് എൻ പി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രിൻസിപ്പൽ എൻ സക്കിന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം. സി ഖദീജ ടീച്ചർ മുഖ്യയ പ്രഭാഷണം നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി കരീം മാസ്റ്റർ സ്വാഗതവും
ജലീൽ മാസ്റ്റർ, ബിജേഷ്, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, എൻ പി ജലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

അദ്ധ്യാപക രക്ഷാകർത്യ സമിതി എടുത്ത അച്ചടക്ക നിയമങ്ങൾ

1. വിദ്യാർത്ഥികളെ 9.00 AM മുതൽ 4.45 PM വരെ പുറത്തുപോകാൻ അനുവദിക്കുന്നതല്ല. 2. സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ ഏത് ആവശ്യത്തിന് വന്നാലും യൂണിഫോം നിർബന്ധമാണ്.

3. സ്പെഷ്യൽ ക്ലാസ്സ് നടത്തുന്നുവെങ്കിൽ ക്ലാസ്സ് ഗ്രൂപ്പിൽ അറിയിക്കുകയും അതനുസരിച്ച് മാത്രമേ കുട്ടിക ളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാവൂ. സ്പെഷ്യൽ ക്ലാസ്സിന് പൂർണമായ യൂണിഫോം നിർബന്ധമാണ്.

4. വിദ്യാർത്ഥികൾ സ്‌കൂൾ വിട്ടാൽ 10 മിനിറ്റനകം പരിസരം വിട്ട് പോകേണ്ടതാണ്.

5. കാരക്കുന്ന് ജംഗ്ഷനിൽ കുട്ടികളെ ലൈനായി നിർത്തി എത്രയും പെട്ടെന്ന് ബസ് കയറ്റി വിടാനുള്ള പദ്ധതി നടപ്പിലാക്കും. പി.ടി.എ. നേതൃത്വം നൽകും. 6. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഹയർ സെക്കൻ്ററി ഭാഗത്തേക്കും, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ ഹൈ സ്‌കൂൾ ഭാഗത്തേക്കും പ്രവേശിക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നു. പി.ടി. പീരിയഡിൽ ഹൈസ് കൂൾ കുട്ടികൾക്ക് ഗ്രൗണ്ടും ഗ്യാലറിയും ഉപയോഗിക്കാം.

7. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഹയർസെക്കൻ്ററി ടോയ്‌ലറ്റ് ഉപയോഗിക്കാൻ പാടില്ല. ഹയർസെക്കൻ്ററി വിദ്യാർത്ഥികൾ ഹൈസ്‌കൂൾ ടോയ്‌ലറ്റ് ഉപയോഗിക്കാൻ പാടില്ല.

8. താടി, മുടി, ഹെയർ സ്‌റ്റൈൽ ഇവ സ്‌കൂൾ അച്ചടക്കത്തിന് യോജിച്ചതായിരിക്കണം.

9. ഒരു കാരണവശാലും ഫോൺ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ല.

10. സ്‌കൂൾ സമയത്തോ, സ്‌കൂൾ സമയം കഴിഞ്ഞോ കടകളിൽ കയറി ഇറങ്ങുന്നത് കർശനമായി നിരോധിച്ചി രിക്കുന്നു.

11. വിദ്യാർത്ഥികൾ പൊതുവഴികളിലൂടെ മാത്രം സ്‌കൂളിലേക്ക് വരുക. ഊടു വഴികളിലൂടെ വരരുത്.

12. കുട്ടികളെ ക്യാമ്പസിനകത്ത് അകത്തോ പുറത്തോ അസ്വാഭിവികമായി കണ്ടാൽ സ്‌കൂളിലെ ഏത് അധ്യാപ കനും ചോദ്യം ചെയ്യാവുന്നതാണ്.

13 കുട്ടികളെ ക്യാമ്പസിന് പുറത്തും ബസ്‌സ്‌റ്റോപ്പിലും അസ്വാഭാവികമായും മാന്യത വിട്ടും പെരുമാറുന്നത് കണ്ടാൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും തെളിവോടെ ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷനെ വിവരം അറിയി ക്കാവുന്നതാണ്.

14. ഐ.ഡി. കാർഡ് നിർബന്ധമായും ധരിക്കണം. അല്ലാത്തപക്ഷം 50 രൂപ ഫൈൻ ഈടാക്കുന്നതാണ്.

15. വിദ്യാർത്ഥികൾ റോഡിൻ്റെ ഇടതുഭാഗം ചേർന്ന് നടക്കണം.

16. Instagram, Facebook വഴി പരിചയപ്പെടുന്ന ആളുകളെ സ്‌കൂൾ പരിസരത്തേക്ക് വിളിച്ചു വരുത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടിയുണ്ടാകും.

17. ഇന്റർവെൽ സമയം കഴിഞ്ഞാൽ ഉടൻ വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറണം 

18. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വിദ്യാർത്ഥികൾ ലീവ് എടുക്കരുത്. ലീവ് എടുക്കുന്ന പക്ഷം രക്ഷിതാക്കൾ മുൻകൂട്ടി ക്ലാസ് അധ്യാപകരെ അറിയിക്കുകയും ലീവ് ലെറ്റർ കൊടുത്തുവിടുകയും വേണം. Absent ആകുന്ന വിദ്യാർത്ഥികളുടെ വിവരം ക്ലാസ് ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.

19. സ്‌കൂൾ നേരത്തെ വിടുകയോ, വൈകി വിടുകയോ ആണെങ്കിൽ ക്ലാസ്‌അധ്യാപകർ ക്ലാസ് ഗ്രൂപ്പിൽ വിവരം അറിയിക്കുന്നതാണ്.

20. വിദ്യാർത്ഥികൾ നിർബന്ധമായും ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്. ഒരു കാരണവശാലും ക്യാമ്പസിനു പുറത്തുപോകാൻ അനുവദിക്കുന്നതല്ല.

21. വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോകാൻ മാതാപിതാക്കൾ തന്നെ വരേണ്ടതാണ്.

22 Send Off, ഓണപരിപാടി, ടൂർ പോലുള്ള പരിപാടികൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരി ക്കും.

23. കാരക്കുന്ന് ജംഗ്ഷനിലും, ബസ് സ്‌റ്റോപ്പിലും, റോഡ് സൈഡിലും മനപ്പൂർവ്വം ബസ്സിൽ കേറാതെ നിൽ ക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി സീകരിക്കുന്നതാണ്.

24. സ്‌കൂളിൻ്റെ അച്ചടക്ക നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് എത്രയും പെട്ടെ ന്ന് ടി.സി. വാങ്ങി പോകാവുന്നതാണ്.
•സക്കീന എൻ. പ്രിൻസിപ്പൾ 9605967577
•ഖദീജ. സി. ഹെഡ്‌മിസ്ട്രസ്സ് 8547436623
•എൻ.പി. മുഹമ്മദ് പി.ടി.എ. പ്രസിഡന്റ്റ് 9447730390

അഭിപ്രായങ്ങളൊന്നുമില്ല