ഭരണസമിതിയുടെ കെടുകാര്യസ്ഥത; ജനകീയ പ്രക്ഷോഭത്തിന് എൽഡിഎഫ്

തൃക്കലങ്ങോട്:  തൃക്കലങ്ങോട് പഞ്ചായത്ത് യുഡിഎഫ്  ഭരണസമിതിയുടെ കെടു കാര്യസ്ഥതയ്ക്കും ജനവഞ്ചനയ്ക്കു മെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എൽഡിഎഫ്.  ജനകീയ പങ്കാളിത്തതോടെ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാൻ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട മരാമത്ത് പ്രവൃത്തികളിൽ ഒന്നുപോലും നടപ്പാക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞില്ലെന്ന് എൽ ഡിഎഫ് ആരോപിച്ചു.
പൊട്ടി പ്പൊളിഞ്ഞ റോഡുകൾ മഴക്കാല ത്തിനുമുമ്പ് യാത്രായോഗ്യമാക്കണ ആവശ്യവും ഗൗനിക്കുന്നില്ല . പുതിയ കെട്ടിടം നിർമിക്കാൻ പുലത്ത്, മാളികപ്പറമ്പ്, ചെറാങ്കുത്ത് അങ്കണവാടികൾ മൂന്നുവർഷം മുമ്പ് പൊളിച്ചെങ്കിലും ഇതുവരെ ടെൻഡർ നടപടിപോലും പൂർത്തിയായില്ല. സുരക്ഷിതമല്ലാത്ത വാടക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടികളുടെ പ്രവർ ത്തനം,  മാലിന്യസംസ്‌കരണ പദ്ധതിയും താളംതെറ്റി, ഹരിത കർമസേനയിക്ക് വാഹനമില്ലാത്തത് മാനില്യനീക്കം നിലയ്ക്കുന്നതിന്   കാരണമായി.

ഭരണസമിതിയുടെ അനാസ്ഥയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ഭരണസമിതി കൂട്ടാക്കിയില്ലെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. കെ പി മധു, എം ജസീർ കുരിക്കൾ, ഇ അബ്ദു ഐ സനൂപി കെ സുബ്രഹ്മണ്യൻ, നിഷ എന്നിവർ സംസാരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top