DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

രാഷ്ട്ര പുരോഗതിക്ക് ക്രിയാത്മക പ്രവർത്തനങ്ങൾ വേണം: ഹമീദലി തങ്ങൾ



കാരക്കുന്ന് : രാഷ്ട്ര പുരോഗതിക്ക് വിദ്യാർത്ഥികളുടെ ക്രിയാത്മക പ്രവർത്തനങ്ങളുണ്ടാവണമെന്നും സർഗ ശേഷി രാജ്യത്തിന്റെ നൻമക്ക് വേണ്ടി ഉപയോഗിക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. ഉത്തമ പൗരൻമാരെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തെ ചേർത്തുപിടിക്കാനുള്ള മനസും ചിന്തയും ആർജിച്ചെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്നും തങ്ങൾ പറഞ്ഞു. മഞ്ചേരി കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ്യ
ആർട്സ് ആന്റ് സയൻസ് കോളേജ് പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. ചടങ്ങിൽ സീനിയർ വൈസ് പ്രസിഡന്റ് സി.കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷനായി.അഡ്വ.യു.എ ലത്തീഫ് എം.എൽ.എ മുഖ്യാതിഥിയായി.അലിഗഡ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ അസി.പ്രൊഫസർ
ഡോ.ബഷീർ പനങ്ങാങ്ങര 
മുഖ്യ പ്രഭാഷണം നടത്തി. നിർമാൺ മുഹമ്മദ്‌ അലി ഹാജി അവാർഡ് ദാനം നടത്തി.ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി,ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉണ്ണികൃഷ്ണൻ, എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, പ്രിൻസിപ്പാൾ സുഹൈൽ ഹുദവി വിളയിൽ സംസാരിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കർ ആമയൂർ, ഇ.എ സലാം, അബ്ദുല്ലക്കുട്ടി ഹാജി, സെക്രട്ടറിമാരായ സത്താർ പന്തലൂർ,അഹ്മദ്  എന്ന നാണി,സി.ടി ജലീൽ പട്ടർകുളം, റഹീം ഫൈസി കാരക്കുന്ന്, ആശിഖ് കുഴിപ്പുറം, മാനേജർ ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി, വൈസ് പ്രിൻസിപ്പാൾ ഡോ. അബ്ദുല്ല, സ്കൂൾ പ്രിൻസിപ്പാൾ കെ. നൗഫൽ സ്വാദിഖ്, സ്വദർ മുഅല്ലിം  അബ്ദുസമദ് മുസ്ലിയാർ വെട്ടിക്കാട്ടിരി,
പി.ആർ.ഒ  
ഇസ്മാഈൽ അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

No comments