പഴേടം എ. എൽ പി. സ്കൂളിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം : പി.ടി.എ
കാരക്കുന്ന് : പഴേടം എ. എൽ പി. സ്കൂൾ മാനേജർക്കും അധ്യാപകർക്കും എതിരെ കെ.എസ്.ടി.എ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു.
സ്കൂളിന്റെ മൈനോറിറ്റി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ വ്യാജരേഖ സമർപ്പിച്ച അധ്യാപികർക്കെതിരെ മാനേജർ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയും 15 ദിവസത്തേക്ക് സസ്പെൻഷൻ നൽകുകയും ചെയ്തിരുന്നു.
സസ്പെൻഷൻ കാലാവധി കഴിഞ്ഞു പ്രവേശന അനുമതി രേഖാമൂലം എഴുതി നിലവിലെ പ്രശ്നം പരിഹരിക്കണമെന്ന് മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചിട്ടില്ല.
തുടർന്നാണ് പോലീസ് അകമ്പടിയോടെ അധ്യാപികരെ സ്കൂളിൽ പ്രവേശിപ്പിച്ചത്.
അധ്യാപകന്മാരെ മർദ്ദിച്ചു എന്നുള്ളത് തീർത്തും കളവാണെന്നും നേരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിലും ഒന്നും കണ്ടെത്താനായില്ലെന്നും പിടിഎ ഭാരവാഹികൾ ഓർമിപ്പിച്ചു.
സ്കൂളിനെതിരെ നടത്തുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ലോപിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പിടിഎ പ്രസിഡണ്ട് സാബിക്ക്. പി, പി സുഫിയാൻ, മാജിദ, ഷംസീറ, ഷാഫി ടിപി തുടങ്ങിയവർ സംസാരിച്ചു.
No comments
Post a Comment