ഫലസ്തീനൊപ്പം കൈയൊപ്പ് ചാര്‍ത്തി സിഗ്നേച്ചര്‍ വാള്‍
കാരക്കുന്ന് : ഇസ്‌റാഈലീ ക്രൂരതക്കെതിരെ ശബ്ദിച്ചും ഫസതീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നും കോളേജ് കലോൽസവം. മഞ്ചേരി കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ഥി യൂനിയനാണ് കീപ് ആര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യം നേര്‍ന്നത്. കാരക്കുന്ന് ടൗണ്‍ ജങ്ഷനില്‍ ഫസ്തീന്‍ ഐക്യദാര്‍ഢ്യ സിഗ്നേച്ചര്‍ വാള്‍ സംഘടിപ്പിച്ചു. നാട്ടുകാര്‍,വിദ്യാര്‍ഥികള്‍,തൊഴിലാളികള്‍,യാത്രക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഫലസ്തീന് പിന്തുണയുടെ കയ്യൊപ്പ് ചാര്‍ത്തി. ജാമിഅ ഇസ്ലാമിയ്യ വൈസ് പ്രസിഡന്റ് എം.അഹ്മദ് എന്ന നാണി ഹാജി ഉദ്ഘാടനം ചെയതു.പി.ആര്‍.ഒ ഇസ്മാഈല്‍ അരിമ്പ്ര അധ്യക്ഷനായി. ശറഫുദ്ദീന്‍ മുണ്ടംപറമ്പ്,അര്‍ഷദ് കുട്ടിപ്പാറ,അന്‍സഫ് കരിപ്പൂര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.അബ്ദുല്ലക്കുട്ടി ഹാജി,മിജാസ് കല്‍പ്പറ്റ,തുഫൈല്‍ അരിമ്പ്ര,റിഷാദ് വെള്ളേരി,മുഹമ്മദ് സിനാന്‍ എടക്കര,മുഹമ്മദ് ഷബീബ് എളങ്കൂര്‍,സിനാന്‍ തൃപ്പനച്ചി,അദ്‌നാന്‍ അരിമ്പ്ര,മുന്‍സിഫ് പയ്യനാട്,സാലിം കാവനൂര്‍ നേതൃത്വം നല്‍കി. ആദര്‍ശ രംഗത്തും സാമൂഹ്യ,രാഷ്ട്ര,മാനവിക മേഖലകളിലും അച്ചടക്കബോധവും കരുതലുമാണ് കീപ് ഫെസ്റ്റ് പ്രമേയമാക്കിയത്. ഇസ്‌റാഈല്‍ അതിക്രമങ്ങളോടുള്ള മാനവിക പ്രതിരോധം ഉയര്‍ത്തുകയാണ് സിഗ്നേച്ചര്‍ വാളിലൂടെ ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
No comments
Post a Comment