അൽഫലാഹ് മീലാദ് സമ്മേളത്തിന് തുടക്കമായി
കാരക്കുന്ന് : "തിരു നബി (സ്വ) യുടെ സ്നേഹ ലോകം" എന്ന പ്രമേയത്തിൽ കാരക്കുന്ന് അൽഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മീലാദ് സമ്മേളനത്തിന് സംയുക്ത പ്രകീർത്തന റാലിയോടെ തുടക്കമായി. അൽഫലാഹ് ഇസ്‌ലാമിക് സെന്റർ, വിദ്യാർത്ഥി സംഘടന ഇശാഅത്തുസുന്ന, കേരള മുസ്‌ലിം ജമാഅത്ത് തൃക്കലങ്ങോട് സർക്കിൾ, എസ് വൈ എസ് കാരക്കുന്ന് സർക്കിൾ, എസ് എസ് എഫ് കാരക്കുന്ന്, ആമയൂർ സെക്ടർ കമ്മിറ്റികൾ റാലിക്ക് നേതൃത്വം നൽകി. പത്തപ്പിരിയം അബ്ദുറശീദ് സഖാഫി, കെ എം ശിഹാബുദ്ധീൻ നഈമി, എൻ അഹമ്മദ്ക്കുട്ടി ഹാജി ചോലയിൽ, യൂസുഫ് മിസ്ബാഹി മരത്താണി, പി അബ്ദുറഹിമാൻ ഫൈസി, പിപി അഷ്‌റഫ് ഹിഷാമി, ഉമർ ഹിഷാമി, അലവി അഹ്സനി, മുഹമ്മദ് സഖാഫി, അബ്ദുറഹിമാൻ കാരക്കുന്ന് സംബന്ധിച്ചു. തുടർന്ന നടന്ന ആത്മീയ മജ്ലിസിൽ അബ്ദുൽ വഹാബ് സഖാഫി മമ്പാട് മദ്ഹുറസൂൽ പ്രഭാഷണം നിർവഹിച്ചു. ദിക്ർ ദുആ മജ്ലിസിന് പത്തപ്പിരിയം അബ്ദുറശീദ് സഖാഫി നേതൃത്വം നൽകി.
നാളെയും മറ്റന്നാളും നടക്കുന്ന ആർട് ഫെസ്റ്റ് 'ഡിസാഫിയോ' എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ സഹ്ൽ സഖാഫി അതിഥിയാകും. അബ്ദുറഹിമാൻ അഹ്സനി കുട്ടശ്ശേരി, അബ്ദുറഹിമാൻ സഖാഫി, അബ്ദുൽ ഗഫൂർ ബുഖാരി നീലഗിരി, റഊഫ് സഖാഫി കുറ്റികാട്ടൂർ, സുഹൈൽ നഈമി, ഹാഫിള് സാജിദ് അമാനി, അബ്ദുൽ വാഹിദ് ഇർഷാദി, ഹാഫിള് മുഹമ്മദ് റഷാദ് സഖാഫി സംബന്ധിക്കും.
No comments
Post a Comment