DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

എൻ. പി. മുഹമ്മദ്‌ ആസൂത്രണ സമിതി ഉപാധ്യക്ഷനായി തുടരും

തൃക്കലങ്ങോട് : ആസൂത്രണ സമിതി ഉപാധ്യക്ഷൻ മാരായി ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിക്കുന്നതിന് വിലക്കുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി  ഉപാധ്യക്ഷനായിരുന്ന  എൻ പി മുഹമ്മദ് സമർപ്പിച്ച ഹരജിയിലാണ്  ജഡ്ജി എൻ നാഗരേഷി ന്റെ വിധി.ഇതോട്ക്കൂടെ എൻ പി മുഹമ്മദ് ആസൂത്രണ സമിതി  ഉപാധ്യക്ഷനായി തുടരും.

 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷനായ  പ്രസിഡന്റിന്റെ ഭർത്താവ് അനാവശ്യമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന്റെ 2002 ജൂലൈ ആറിലെ ഉത്തരവ് പരിഗണിച്ചായിരുന്നു നേരത്തെ സർക്കാർ നടപടി എടുത്തിരുന്നത്.
 ഉത്തരവ് വന്നതോടെ  എൻ പി മുഹമ്മദിന്  പദവി നഷ്ടമായിരുന്നു.
 
സർക്കാർ തീരുമാനം ഭരണഘടന വിരുദ്ധവും തുല്യതയുടെ ലംഘനവുമാണെന്ന് എൻ പി മുഹമ്മദിനായി ഹാജരായ അഡ്വക്കറ്റ് സി ദിനേശ്, ജി ശ്രീകുമാർ ചെല്ലൂർ എന്നിവർ വാദത്തിലാണ് ജഡ്ജി വിധി പറഞ്ഞത്.
 ഇതോടെ മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ എൻ. പി.മുഹമ്മദ്   ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി തുടരും.

No comments