DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

132 കുടുംബങ്ങൾക്ക് വീട് ഒരുങ്ങി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്



തൃക്കലങ്ങോട് പഞ്ചായത്തിൽ വർഷങ്ങളായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന132 ഭൂഭവനരഹിതർക്ക് വീടും ഭൂമിയും നൽകുന്നതിന് തുടക്കമായി. ജനറൽ വിഭാഗത്തിൽ 67 പേരും എസ് ഇ വിഭാഗത്തിൽ 65 പേരുമാണ് ഗുണഭോകൃത പട്ടികയിൽ ഉള്ളത്. ഇവർക്ക് പഞ്ചായത്തിന്റെ കൈവശമുള്ള പാതിരിക്കോട് നാല് സെന്റ് കോളനി, പേലേപുറം ചെറുവട്ടി, എളംകൂർ കോളനിപടി, പുലത്ത് ലക്ഷംവീട് കോളനി, പാലാറ്റിൻ കുന്ന് കോളനി, കരിക്കാട് നാല് സെന്റ് കോളനി, മേലെ മരത്താണി പ്ലാസ്റ്റിക് കമ്പനിക്ക് സമീപമുള്ള ഭൂമി എന്നീ പഞ്ചായത്തിന് കൈവശമുള്ള ഭൂമിയിലാണ്  ഒന്നാം ഘട്ടം ഉപയോഗിക്കുന്നത്. ഈ ഭൂമികൾ പ്ലോട്ട് ആക്കിക്കൊണ്ട് ഉടൻ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് എൻ.പി ഷാഹിദ് മുഹമ്മദ് അറിയിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത്  നിലവിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ഇത്രയും പേർക്ക് ഭൂമിയും വീടും നൽകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ  അസ്കർ ആമയൂർ, രഞ്ജിമ ടീച്ചർ,പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.എം.എസ്. എ അൻവർ കോയ തങ്ങൾ, മെമ്പർമാരായ  പി ലുക്മാൻ, എൻ പി ജലാൽ,ജസീർ കുരിക്കൾ, ജമീല റസാക്ക്, സീന രാജൻ,സിമിലി കാരയിൽ, സാബിറ പള്ളിപ്പടി, പ്രസന്ന ടീച്ചർ,സൽമാൻ ചെറുകുളം, ശരീഫത്തുന്നിസ, ഷാബിരി കളത്തിങ്ങൽ, വിദ്യാധരൻ, ജോമോൻ മാസ്റ്റർ, പ്രദേശ് എടക്കാട്, കൃഷ്ണദാസ്, നിഷ എളങ്കൂർ,പി.ഗീത, പഞ്ചായത്ത് സെക്രട്ടറി  ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.

No comments