തൃക്കലങ്ങോട് പഞ്ചായത്തിൽ റോഡ് നവീകരണത്തിന് 11 ലക്ഷം രൂപ: ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി. മൂന്ന് റോഡുകളുടെ പുനരുദ്ധാരണത്തിനായി ആകെ 11 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
​അനുമതി ലഭിച്ച റോഡുകളും തുകയും താഴെ പറയുന്നവയാണ്:
​കൂമംകുളം - തച്ചൂർ റോഡ്: 3 ലക്ഷം രൂപ
​കീരങ്കോട് - മണലായിപ്പാറ റോഡ്: 4 ലക്ഷം രൂപ
​പള്ളിപ്പടി - അയ്യങ്കോട് റോഡ്: 4 ലക്ഷം രൂപ
​മഴക്കെടുതിയിൽ തകർന്ന റോഡുകൾ നവീകരിക്കുന്നതിലൂടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. റോഡ് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top