ഇന്ത്യൻ ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ (FPAI) 2026 സീസണിലെ മികച്ച യുവതാരമായി മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് പള്ളിപ്പടി സ്വദേശി മുഹമ്മദ് സനാനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ദേശീയ ടീമിലും ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്സിയിലും മുന്നേറ്റനിരയിൽ നടത്തിയ മികച്ച പ്രകടനമാണ് സനാനെ ഈ അഭിമാനനേട്ടത്തിന് അർഹനാക്കിയത്.
കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി മികച്ച കളി പുറത്തെടുത്ത ബ്രസീലിയൻ താരം മിഗ്വേൽ ഫിഗ്വേരയ്ക്കാണ് മികച്ച വിദേശ താരത്തിനുള്ള അവാർഡ്.