മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കരിക്കാട് അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.
August 02, 2026
മഞ്ചേരി : തൃക്കലങ്ങോട് കരിക്കാട് അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. ബിരുദ വിദ്യാർഥിയാണ്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ ശ്രീഹരി പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ, ശക്തമായ മഴയെ തുടർന്ന് കുളം നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.