തിരുവാലി കണ്ടമംഗലത്ത് രണ്ടര വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു; കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം

തിരുവാലി: തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലത്ത് വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ മുനീറിന്റെയും കണ്ടമംഗലം നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകൾ തസ്ലീമ ഭാനുവിന്റെയും മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്.
​പിതാവിന്റെ നാടായ ആലപ്പുഴയിൽ നിന്നും മാതാവിന്റെ നാടായ കണ്ടമംഗലത്തെ വീട്ടിലേക്ക് വിരുന്ന് താമസിക്കാൻ എത്തിയതായിരുന്നു കുട്ടി. തോടരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപെടുകയായിരുന്നു. വണ്ടൂർ നിംസ് (NIMS) ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
​അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് തോടുകളിലും ചാലിയാർ പുഴയിലും ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവരും മലഞ്ചെരുവിൽ ഉള്ളവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, തുടർച്ചയായ മഴയെത്തുടർന്ന് തൃക്കലങ്ങോട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top