കരിക്കാട് മരത്താണി അമ്പലപ്പടിയിൽ കൂറ്റൻ ആൽമരം കടപുഴകി വീണു; വൻ ദുരന്തം ഒഴിവായി


കരിക്കാട്: മരത്താണി അമ്പലപ്പടിയിൽ പടുക്കൂറ്റൻ ആൽമരം കടപുഴകി വീണു. അമ്പലപ്പടിയിലുള്ള 'ടേക്ക് എ ബ്രേക്ക്'  വഴിയോര വിശ്രമ കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്. മരം വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും താറുമാറാവുകയും ചെയ്തു.

​വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തിന് മുകളിലൂടെയാണ് മരം വീണതെങ്കിലും കെട്ടിടത്തിന് ചെറിയ തോതിലുള്ള കേടുപാടുകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തകർന്ന വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാനും മരം വെട്ടിമാറ്റാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top