ആഡംബര കാറിൽ രഹസ്യ അറയുണ്ടാക്കി 12.8 കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ച 3 പേരെ കോയമ്പത്തൂരിൽ വച്ച് മഞ്ചേരി പൊലീസ് പിടികൂടി.

സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയിലൊന്നിൽ മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
​ആഴ്ചകൾക്ക് മുൻപ് മഞ്ചേരിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് 100 ഗ്രാം എംഡിഎംഎയുമായി 6 പേരെ പിടികൂടിയ കേസിലെ തുടർഅന്വേഷണമാണ് വൻ സംഘത്തിലേക്ക് വഴിവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരിവിൽപന നടത്തുന്ന സംഘം കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിൽ 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top