കാരക്കുന്നിൽ ബസ്സിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

കാരക്കുന്ന്: കാരക്കുന്ന് ജംഗ്ഷനിൽ ബസ്സിന് നേരെ അജ്ഞാതന്റെ കല്ലേറ്. ആക്രമണത്തിൽ ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
 മഞ്ചേരിയിൽ നിന്നും വഴിക്കടവ്    ഭാഗത്തേക്ക് പോകുന്ന  സ്വകാര്യ ബസ്,
സ്കൂൾ വിദ്യാർഥികളെ    കയറ്റാതെ    ബസ് സ്റ്റോപ്പിൽ നിന്നും അല്പം ദൂരെ മാറ്റി നിർത്തിയ സമയത്തായിരുന്നു ബസ്സിന്റെ പിൻഭാഗത്തേക്ക് അപ്രതീക്ഷിതമായി കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്നോ ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമല്ല. 
 സംഭവത്തിന് ശേഷം ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമിയെ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
​സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തും 
 ബസ്സിലെ സിസിടിവി ദൃശ്യം കാണാൻ👇

https://www.facebook.com/share/v/1HtpDb8LGW/
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top