തൃക്കലങ്ങോട് ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു

കാരക്കുന്ന് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണച്ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഓണച്ചന്ത സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
​വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാലക്കൽ, കൃഷി ഓഫീസർ ഹാരിസ് കെ., പ്രതിപക്ഷ നേതാവ് സുധീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ഫഹ്മിദ അജ്മൽ, സൈജൽ ആമയൂർ എന്നിവർ ആശംസപ്രസംഗം നടത്തി.
​അസിസ്റ്റന്റ് കൃഷി ഓഫീസർ രഗു കെ.പി., കൃഷി അസിസ്റ്റന്റുമാരായ മധു, സിനി, ഭവ്യ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top