നിലമ്പൂർ: പരീക്ഷയിലെ മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമത്തെത്തുടർന്ന് പതിനെട്ടുകാരൻ ജീവനൊടുക്കി. നിലമ്പൂർ വടപുറം സ്വദേശി ദീപക്കിനെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോളിടെക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ദീപക്. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്ന് ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി
നിലമ്പൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056