ചാലിയാറിൽ ഒഴുകിവന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ഊർജ്ജിതം


മമ്പാട്: കനത്ത മഴയിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി. മമ്പാട് ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് (33) കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ മമ്പാട് ഓടായിക്കൽ പാലത്തിനു താഴെയാണ് സംഭവം. ആഷിഖിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജിദ് എന്നിവർ നീന്തി രക്ഷപ്പെട്ടു. 
ശക്തമായ മഴയെത്തുടർന്ന് ചാലിയാറിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ഇതിനിടെ പുഴയിലൂടെ ഒഴുകിവന്ന മരം കരയ്ക്കടുപ്പിക്കാൻ മൂവരും ചേർന്ന് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെട്ടത്. അനീസും സാജിദും അതിസാഹസികമായി നീന്തി രക്ഷപ്പെട്ടെങ്കിലും ആഷിഖ് പുഴയിലെ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടൻ തന്നെ നാട്ടുകാരും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ പോലീസ്, അഗ്നിരക്ഷാസേന, ഇ.ആർ.എഫ് (എമർജൻസി റെസ്ക്യൂ ഫോഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ ആഷിഖിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
________________________
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top