സംസ്ഥാനത്ത് മഴ ശക്തമാകും ; മലപ്പുറം ജില്ല ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട്

മലപ്പുറം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി. ഇതിൻ പ്രകാരം നാളെ മലപ്പുറം ജില്ല ഉൾപ്പെടെ ഒമ്പത് ജില്ലകളിലാണ്  അതീവ ജാഗ്രതാ നിർദ്ദേശമായ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചത്.
​ മലപ്പുറം ജില്ല ഉൾപ്പെടെ 
പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്,  എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്  ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചത്.
​കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 'യെല്ലോ അലർട്ടും' പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top