മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിനൊപ്പമുള്ള ജനറൽ ആശുപത്രി ചെരണിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് തൃക്കലങ്ങോട് പഞ്ചായത്ത് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്
ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി ചെരണിയിലേക്ക് മാറ്റണമെന്ന നിർദേശം ലീഗ് മുന്നോട്ടുവെക്കുന്നത്. മഞ്ചേരി ചെരണിയിലെ ടി.ബി ഹോസ്പിറ്റലിന് സമീപമുള്ള ആറ് ഏക്കർ സ്ഥലം ഇതിനായി ഏറെ അനുയോജ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പദ്ധതിക്കായി 10 കോടി രൂപയാണ് കേരള സർക്കാർ ഇതിനോടകം വകയിരുത്തിയിട്ടുള്ളത്.
പ്രവർത്തക സമിതി യോഗത്തിൽ എലബ്രറ ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.