വ്യക്തിഗത ആനുകൂല്യ വിതരണത്തിന് തുടക്കമായി; 2000 തെങ്ങിൻ തൈകൾ വിതരണം ചെയ്തു


തൃക്കലങ്ങോട്  :  2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ ആദ്യമായി 46 വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹരായ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണത്തിന് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ  തുടക്കമായി. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ 2000 തെങ്ങിൻ തൈകളുടെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
​ആമയൂർ റോഡ് കൃഷിഭവനിൽ വെച്ച്     നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പി. മുഹമ്മദ് തെങ്ങിൻ തൈ വിതരണോദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച പിന്തുണ നൽകുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യങ്ങൾ കൈമാറുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.


DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top