ആമയൂരിൽ മണ്ണിടിച്ചിൽ ഭീഷണി: ക്വാറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; അധികൃതർ സ്ഥലം സന്ദർശിച്ചു

ആമയൂർ : കാവനൂർ-തൃക്കലങ്ങോട് പഞ്ചായത്ത് അതിർത്തിയിലെ ആമയൂർ കാരപ്പോയിൽ കോങ്ങ മലയിൽ പ്രവർത്തിക്കുന്ന  ക്വാറിയിൽ അപകടകരമായ രീതിയിൽ മണ്ണുകൂട്ടിയിട്ടത് പ്രദേശവാസികൾക്ക് ദുരന്തഭീഷണിയാകുന്നു. മലയുടെ ചെങ്കുത്തായ ഭാഗത്ത് കൂട്ടിയിട്ട മണ്ണ് ഏതുനിമിഷവും താഴെ ചെരിവിലുള്ള വീടുകളിലേക്ക് പതിച്ചേക്കാവുന്ന അവസ്ഥയാണുള്ളത്.
​മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ജിയോളജിസ്റ്റ് നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ക്വാറി അധികൃതർ ഇത് പാലിക്കാൻ തയ്യാറായിട്ടില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വലിയൊരു മണ്ണിടിച്ചിൽ  ഭീഷണിയാണ് പ്രദേശം നേരിടുന്നത്. വിഷയത്തിൽ ജിയോളജി, പരിസ്ഥിതി വകുപ്പുകൾ ഇടപെടണമെന്നും ക്വാറിയുടെ എല്ലാ അനുമതികളും റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
​പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ, വാർഡ് മെമ്പർ ഷഫീഖ്, തൃക്കലങ്ങോട് പഞ്ചായത്ത് വാർഡ് മെമ്പർ കെ. നാസർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമരം ശക്തമാവുകയാണ്
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top