പ്രതിഷേധ പരിപാടിയിൽ ലോക്കൽ സെക്രട്ടറി രാജശേഖരൻ വിശദീകരണം നൽകി സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ. പി. മധു, ബാപ്പുട്ടി പുതുങ്കറ, കെ. സി. ബാബു, മനു കരിക്കാട് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഷിജു കൃഷ്ണ പരിപാടിക്ക് സ്വാഗതമാശംസിച്ചു.
ഇരുട്ടിലാക്കി യുഡിഎഫ് സർക്കാർ; കാരക്കുന്ന് 34-ൽ സിപിഐ എം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
July 27, 2026
കാരക്കുന്ന്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിച്ച് കാരക്കുന്ന് 34-ൽ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം തൃക്കലങ്ങോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചായിരുന്നു സർക്കാരിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.