സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

കാരക്കുന്ന് : കുന്നുമ്മൽ ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 26 ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കാരക്കുന്ന്  ആമയൂർ റോഡ് അൽഫലാഹ് സ്കൂളിന് സമീപമുള്ള ബി.ആർ.സി (B.R.C) യിൽ വെച്ചാണ് ക്യാമ്പ് നടക്കുക. കാരക്കുന്ന് ഇസാഫ് മെഡികെയർ ക്ലിനിക്കും, മഞ്ചേരി അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
​സാധാരണ പരിശോധനകൾക്ക് പുറമെ കണ്ണ്, ഷുഗർ, ബി.പി, തിമിര നിർണയം എന്നീ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമാകും. പരിശോധനയ്ക്ക് ശേഷം ആവശ്യക്കാർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും, മിതമായ നിരക്കിൽ കണ്ണടകൾ ലഭ്യമാക്കുകയും ചെയ്യും. കൂടാതെ, വിദഗ്ധ തിമിര രോഗ പരിശോധന നിർദ്ദേശിക്കപ്പെടുന്ന രോഗികൾക്ക് ആശുപത്രിയിലേക്ക് പോകുന്നതിനായി സൗജന്യ വാഹന സൗകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top