എളങ്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ച് വൈറ്റ് ഗാർഡ്.

​തൃക്കലങ്ങോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ എളങ്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.
​പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ പ്രവർത്തനോദ്ഘാടനം മുസ്‌ലിം ലീഗ് മഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ടി. മോയിൻകുട്ടി നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
​പരിപാടിയുടെ ഭാഗമായി വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രവും പരിസര പ്രദേശങ്ങളും സമ്പൂർണ്ണമായി ശുചീകരിച്ചു. തുടർന്ന് ആരോഗ്യ കേന്ദ്ര വളപ്പിൽ വിവിധ ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചു.
​മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലി ആനക്കോട്ടുപുറം, സെക്രട്ടറി സാബിരി മഞ്ഞപ്പറ്റ, ട്രഷറർ അഫീഫ് ഷാപിൻകുന്ന്, ഭാരവാഹികളായ സുഫിയാൻ എളങ്കൂർ, ജാഫർ കാരക്കുന്ന്, മൻസൂർ കണ്ടാലപറ്റ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ റാഷിദ് പാതിരിക്കോട്, വൈസ് ക്യാപ്റ്റൻ സുഫിയാൻ തച്ചുണ്ണി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റൂണി, അജ്നാസ് ഫൈസി, സിദ്ധീഖ്‌ കുട്ടശേരി, നാഫിഹ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top