കാലവർഷം ശക്തമാകുന്നു; നാളെ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ റെഡ് അലർട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ (ശനിയാഴ്ച) മലപ്പുറം ജില്ല ഉൾപ്പെടെ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top