തൃക്കലങ്ങോട് : കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദിനെ തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും ഏകോപനവും വികസന പ്രവർത്തനങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സുപ്രധാന സംഘടനയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ. ഈ സംഘടനയുടെ നേതൃനിരയിലേക്കാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എൻ പി മുഹമ്മദ് ഇപ്പോൾ എത്തുന്നത്.
പഞ്ചായത്ത് തലത്തിലുള്ള അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളുമാണ് സംസ്ഥാന തലത്തിലുള്ള ഈ വലിയ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. പുതിയ സ്ഥാനലബ്ധിയിൽ എൻ.പി. മുഹമ്മദിനെ വിവിധ രാഷ്‌ട്രീയ, മുഹമ്മദ് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ അഭിനന്ദിച്ചു.
