കേരള യു-20 ടീമിൽ ഇടം നേടിയ ശാമിൽ ഇല്ലിക്കലിന് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ആദരം

​തൃക്കലങ്ങോട്: കേരള യു-20 ഫുട്ബോൾ ടീമിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ യുവതാരം ശാമിൽ ഇല്ലിക്കലിനെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ആദരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി. എച്ച്. ഷമീം ഉദ്ഘാടനം നിർവ്വഹിച്ചു.
​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ കായിക മേഖലയ്ക്ക് വലിയ ആവേശം പകരുന്നതാണ് ശാമിലിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാലക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി പ്രാക്കുന്ന് എന്നിവർ ചേർന്ന് ശാമിലിന് പഞ്ചായത്തിന്റെ ഉപഹാരം കൈമാറി.
​ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിലി ടീച്ചർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ കൊയത്തങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, സജ്ന മോൾ, രഞ്ജിമ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
​ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ. എ. സലാം, ബ്ലോക്ക് ബി.ഡി.ഒ, പഞ്ചായത്ത് അംഗങ്ങളായ കെ. കെ. നാസർ, സൈജൽ ആമയൂർ, മുനീർ മാസ്റ്റർ, ഫഹ്മിദ, സുജിഷ, രഞ്ജിനി, റജുലാ, റുബീന, ആമിന, ജലീൽ, അർമിയാഹ് മാസ്റ്റർ, പ്രജു, സുധീഷ് കുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു, ജലാൽ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. കേരള ടീമിൽ തിളങ്ങി രാജ്യ ശ്രദ്ധ നേടാൻ ശാമിലിന് സാധിക്കട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top