ലോക പരിസ്ഥിതി ദിനാചരണം; ഒയിസ്ക ഇന്റർനാഷണൽ മഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തൈ വിതരണവും ഔഷധോദ്യാന ഉദ്ഘാടനവും നാളെ


​മഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒയിസ്ക ഇന്റർനാഷണൽ മഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി" എന്ന സന്ദേശവുമായി ജൂൺ 5 വെള്ളിയാഴ്ചയാണ് ദിനാചരണം നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ഔഷധ സസ്യത്തൈ വിതരണവും ഔഷധോദ്യാന ഉദ്ഘാടനവും നടക്കും.
​കാരക്കുന്ന് ഗവൺമെന്റ് ഹൈസ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. മുഹമ്മദ് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സ്കൂൾ പിടിഎ പ്രസിഡന്റ് ഇ. അബ്ദുൾ സലാം ചടങ്ങിൽ മുഖ്യസാന്നിധ്യമായിരിക്കും.
​ഒയിസ്ക ഇന്റർനാഷണൽ മഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കേശവൻ പി, സെക്രട്ടറി നജീബ് പി, ട്രഷറർ പ്രവീൺ പി എന്നിവരും സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഔഷധസസ്യങ്ങളുടെ പ്രസക്തിയും വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top