മാലിന്യ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച വൻ മദ്യശേഖരം കണ്ടെത്തി; 'പണി' കൊടുത്തത് മഴക്കാലപൂർവ ശുചീകരണം

തിരുവാലി : പാതയോരത്തെ മാലിന്യ ചാക്കുകൾക്കിടയിൽ സുരക്ഷിത ഗോഡൗണാക്കി മദ്യം സൂക്ഷിച്ചവർക്ക് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം വിനയായി. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപം റോഡരികിലെ കാട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരമാണ് കണ്ടെടുത്തത്. രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച 66 കുപ്പി വിദേശനിർമിത മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്.
​മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മുഴുവൻ മദ്യക്കുപ്പികളാണെന്ന് വ്യക്തമായത്.
​റോഡരികിലെ വിജനമായ സ്ഥലത്ത്, കുറ്റിക്കാടുകൾക്കിടയിൽ ആർക്കും പെട്ടെന്ന് കാണാൻ കഴിയാത്ത വിധം അതീവ രഹസ്യമായാണ് ഇവ സൂക്ഷിച്ചിരുന്നത്. നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിനോ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്നതിനോ വേണ്ടി സാമൂഹിക വിരുദ്ധർ ഒളിപ്പിച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പോലീസ് മദ്യക്കുപ്പികൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top