ഒന്നര വയസുകാരന്റെ തല അലൂമിനിയം കലത്തിൽ കുടുങ്ങി, രക്ഷകരായി ഫയർ ഫോഴ്സ്

തൃക്കലങ്ങോട് : കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.  തൃക്കലങ്ങോട്
ചെറുവട്ടി ജുമാ മസ്ജിദിനുസമീപം ആറുവീട്ടിൽ മുഹമ്മദ് റാഷിദിന്റെ മകൻ ഐസിൻ അബ്ദുള്ളയുടെ തലയാണ് കലത്തിനുള്ളിൽ കുടുങ്ങിയത്.
വീട്ടിലിരുന്ന് കളിക്കുന്നതിനിടയിലാണ് കുട്ടി കലം തലയിലേക്ക് കമഴ്ത്തിയത്. എന്നാൽ പിന്നീട് ഇത് ഊരിയെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. വീട്ടുകാർ പലവിധത്തിൽ ശ്രമിച്ചിട്ടും കലം മാറ്റാൻ കഴിയാതെ വന്നതോടെ കുട്ടി കരയാൻ തുടങ്ങി.
തുടർന്ന് വീട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തിരുവാലിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ  ഉപയോഗിച്ച് കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 രക്ഷാപ്രവർത്തനത്തിന് തിരുവാലി അഗ്നിരക്ഷ സ്റ്റേഷൻ ഓഫീസർ പി ഉമ്മർ നേതൃത്വം നൽകി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ സി അബ്ദുസലീൻ, നജ്മുദ്ദീൻ ഇല്ലത്തോടി, എച്ച് എസ് അഭിനവ്, വിപിൻദാസ്,ഹോം ഗാർഡുമാരായ പി അബ്ദുൽ ഷുക്കൂർ, സി പി സുരേഷ് കുമാർ, ടി ഭരതൻ, കെ അബ്ദുസ്സലാം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top