രഞ്ജിമ ടീച്ചർക്ക് കണ്ടാലപ്പറ്റയിൽ ഊഷ്മളമായ യാത്രയയപ്പ്

കാരക്കുന്ന്: കണ്ടാലപ്പറ്റ അങ്കണവാടിയിൽ രണ്ടര വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന പ്രിയ അധ്യാപിക രഞ്ജിമ ടീച്ചർക്ക് കണ്ടാലപ്പറ്റയിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.
​യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം മൂന്നാം വാർഡ് മെമ്പർ മജീദ് പാലക്കൽ നിർവഹിച്ചു. പ്രദേശത്തെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായ ടീച്ചറുടെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഫിറോസ് കണ്ടാലപ്പറ്റ, സീന രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​കണ്ടാലപ്പറ്റ അങ്കണവാടിയിലേക്ക് പുതുതായി ചുമതലയേറ്റ് എത്തിയ അധ്യാപിക സിമിലി കാരയിലിന് ചടങ്ങിൽ സ്വീകരണം നൽകി. തുടർന്ന് രഞ്ജിമ ടീച്ചർ തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി. നിലവിൽ വണ്ടൂർ ബ്ലോക്ക് മെമ്പർ കൂടിയാണ് രഞ്ജി ടീച്ചർ.
 വാർഡ് വികസന സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top