മഞ്ചേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എം റഹ്മത്തുള്ളയും, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി എം മുസ്തഫയും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യ അവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ വോട്ടെടുപ്പ് നിലവിൽ സമാധാനപരമായി പുരോഗമിക്കുന്നു. വരും മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.