ജാമിഅ ഇസ്‌ലാമിയ 35-ാം വാർഷിക സമ്മേളനത്തിന് ഇന്ന് സമാപനം

കാരക്കുന്ന് : കാരക്കുന്ന് ജാമിഅ നഗറിൽ നടക്കുന്ന ജാമിഅ ഇസ്‌ലാമിയ 35-ാം വാർഷിക സമ്മേളനത്തിന് ഇന്ന് (ഞായറാഴ്ച) സനദ് ദാന സമ്മേളനത്തോടെ സമാപനമാകും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
​ജൂനിയർ ശരീഅത്ത് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ യുവ പണ്ഡിതർക്കുള്ള 'അൻസ്വഹി' ബിരുദദാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ചടങ്ങിൽ പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.
​സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സി.കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർക്ക് പുറമെ അഡ്വ. യു.എ. ലത്തീഫ്, സത്താർ സാഹിബ് തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും. വിപുലമായ ഒരുക്കങ്ങളാണ് സമാപന സമ്മേളനത്തിനായി കാരക്കുന്ന് ജാമിഅ നഗറിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top