സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
സ്ഥാപനത്തിന്റെ ചരിത്രത്തിലെ പ്രഥമ സനദ് ദാന ചടങ്ങ് ഈ സമ്മേളനത്തിന്റെ പ്രധാന ആകർഷണമായിരിക്കും,
വിശ്വാസികൾക്ക് മാനസികോല്ലാസവും ആത്മീയ ചൈതന്യവും പകരുന്ന പ്രാർത്ഥനാ സംഗമം,
കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേകം തയ്യാറാക്കിയ വിദ്യാഭ്യാസ-കുടുംബ പഠന സംഗമങ്ങൾ,
മുറ്റത്തുനിന്ന് പഠിച്ചിറങ്ങിയ പഴയകാല വിദ്യാർത്ഥികളുടെ ഒത്തുചേരൽ,
സമാപന പൊതുസമ്മേളനം തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ രാഷ്ട്രീയ-സാമൂഹിക രംഗത്തെയും സമുന്നത നേതാക്കൾ സമ്മേളനത്തിൽ അണിനിരക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുന്നതിനായി ജാമിഅ നഗറിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.