ആവേശക്കടലായി എൽഡിഎഫ് റോഡ് ഷോ; വി.എം മുസ്തഫയുടെ പ്രചാരണം ശ്രദ്ധേയം

മഞ്ചേരി : തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മഞ്ചേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി.എം മുസ്തഫയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പടുകൂറ്റൻ റോഡ് ഷോ അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി. നാടും നഗരവും ഇളക്കിമറിച്ച് പ്രവർത്തകർ ഒന്നടങ്കം അണിനിരന്നതോടെ റോഡ് ഷോ മണ്ഡലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചു.
കിഴക്കേ പാണ്ടിക്കാട് നിന്നാണ് റോഡ് ഷോയ്ക്ക്  തുടക്കം കുറിച്ചത്. തുടർന്ന് തൃക്കലങ്ങോട് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ ചെറുകുളം, എളങ്കൂർ, കാരക്കുന്ന് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഞ്ചേരി നഗരത്തിലാണ്  വർണ്ണാഭമായ ഡിജെ ഷോയുടെയും, ബാൻഡ് വാദ്യങ്ങളും, കരിമരുന്ന് പ്രയോഗത്തിന്റെയും  അകമ്പടിയോടെയാണ് റോഡ് ഷോ സമാപിച്ചത്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ മണ്ഡലത്തെയാകെ ഇളക്കിമറിച്ച് നടത്തിയ പടുകൂറ്റൻ പ്രകടനം എൽഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top