രാവിലെ 6.30-ന് തൃക്കലങ്ങോട് 32-ൽ നിന്നും ആരംഭിച്ച വാക്കിംഗ് കാരക്കുന്ന് ജംഗ്ഷനിലാണ് സമാപിച്ചത്. യുവാക്കളടക്കം നിരവധിയാളുകളാണ് തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിക്കൊപ്പം ചുവടുവെക്കാനും പിന്തുണയറിയിക്കാനും എത്തിയത്.
മണ്ഡലത്തിൽ യുഡിഎഫ് ക്യാമ്പിന്റെ ആവേശം വാനോളമുയർത്തുന്നതായി മാറി ഈ പരിപാടി. വരും ദിവസങ്ങളിലും റോഡ് ഷോയും ജനങ്ങളെ നേരിൽ കണ്ടുള്ള കൂടുതൽ പ്രചാരണ പരിപാടികൾ സജീവമാക്കാനാണ് മുന്നണിയുടെ തീരുമാനം.