എടവണ്ണയിൽ വീട്ടു മുറ്റത്ത് നിന്ന വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീടിന് സമീപം നിൽക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തൃക്കങ്ങോട് പഞ്ചായത്തിലും മിക്ക ഇടങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും കൃഷികൾക്കും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
പല ഭാഗങ്ങളിലും മരങ്ങൾ പൊട്ടി വീണതിനാൽ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.
വരും മണിക്കൂറുകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു