അരീക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് വൻ അപകടം; മുപ്പതിലേറെ പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

അരീക്കോട്: മലപ്പുറം അരീക്കോട് ആലുക്കലിൽ സ്വകാര്യ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. എടവണ്ണപ്പാറ - അരീക്കോട് റൂട്ടിലോടുന്ന 'കുരിക്കൾ' ബസ്സും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.
​തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ വാഹനത്തിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അരീക്കോട്ടെ മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
​അമിതവേഗതയാണോ അതോ നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top