മലപ്പുറം - ഊട്ടി യാത്ര ഇനി കൂടുതൽ സുഖകരം; പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു

മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ മലപ്പുറം - ഊട്ടി അന്തർസംസ്ഥാന സർവീസിന് ഇനി പുതിയ മുഖം. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പഴയ ബസിന് പകരം അത്യാധുനിക സൗകര്യങ്ങളുള്ള 'പ്രീമിയം സൂപ്പർ ഫാസ്റ്റ്' ബസ് സർവീസ് ആരംഭിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ചുരം വഴിയുള്ള ദീർഘദൂര യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ ബസ് എത്തിയതോടെ സാധിക്കും. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top