കോട്ടക്കുന്നിൽ ഇനി കാഴ്ചകളുടെ വിസ്മയം; 360 ഡിഗ്രി ഡോം തിയറ്റർ പ്രവർത്തനം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമായ കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികൾക്ക് ഇനി പുത്തൻ ദൃശ്യാനുഭവം. അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമിച്ച 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ സഞ്ചാരികൾക്കായി തുറന്നു നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാറാണ് തിയറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടൊപ്പം നവീകരിച്ച സൈക്കിൾ ട്രാക്കിന്റെ ഉദ്ഘാടനവും നടന്നു.
​ത്രീഡി ഗ്ലാസ് വേണ്ട; കാഴ്ചകൾ കൺമുന്നിൽ
​കോട്ടക്കുന്ന് പാർക്കിലെ മഴവീടിന് സമീപമാണ് ഈ അത്യാധുനിക ഡോം തിയറ്റർ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ ത്രീഡി തിയറ്ററുകളിൽ നിന്നും വ്യത്യസ്തമായി,  ത്രീഡി ക്ലാസുകൾ ധരിക്കാതെ തന്നെ ദൃശ്യങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിയുന്ന 'സൂപ്പർ റിയാലിറ്റി' സംവിധാനമാണ് ഇതിന്റെ പ്രത്യേകത. തിയറ്ററിനുള്ളിലെ സ്ക്രീനിൽ ദൃശ്യങ്ങൾ പൂർണ്ണമായി നിറഞ്ഞുനിൽക്കുന്നതിനാൽ കാണികൾക്ക് സിനിമയുടെ ഭാഗമായി മാറുന്ന അനുഭവം ലഭിക്കും.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top