ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ അപകടം; 12 വയസ്സുകാരൻ മുങ്ങിമരിച്ചു

എടവണ്ണ: എടവണ്ണ കുണ്ടുതോട് ചാലിയാര്‍ പുഴയില്‍ പന്ത്രണ്ടു വയസുകാരന്‍ മുങ്ങിമരിച്ചു. എരഞ്ഞിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫര്‍ എന്ന കൊട്ടമ്പാറ ബാപ്പുട്ടിയുടെ മകന്‍ ഷാമിലാണ്(12)മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരുമായി ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കുട്ടി ചുഴിയില്‍ പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയില്‍ കുട്ടിയെ കണ്ടെത്തുകയും ഉടന്‍ എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍. പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കുണ്ടുതോട് എഎംഎ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍.


DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top