മഞ്ചേരി നറുകരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥി മരിച്ചു

മഞ്ചേരി: നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ ബാപ്പുവിന്റെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്.
​വ്യാഴാഴ്ച നറുകര പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. സൽമാനുൽ ഫാരിസും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​ഫാരിസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top