മഞ്ചേരി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തൃക്കലങ്ങോടിൽ തുടക്കം

മഞ്ചേരി: മഞ്ചേരി സബ്ജില്ലയിലെ നൂറിലധികം വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മകതയും മാറ്റുരയ്ക്കുന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തൃക്കലങ്ങോടിൽ തുടക്കമാകും. മേള  ഒക്ടോബർ 22, 23 തീയതികളിലായി ജി.എച്ച്.എസ്.എസ് കാരക്കുന്ന്, എ.യു.പി.എസ് കാരക്കുന്ന് 34 , മാനവേദൻ യു.പി സ്കൂൾ തൃക്കലങ്ങോട് 32 എന്നീ വിദ്യാലയങ്ങളിലായാണ് പ്രധാന വേദികൾ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ മഹോത്സവത്തിൽ ഏഴായിരത്തോളം വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും.
​ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ മേഖലകളിലെ വൈവിധ്യമാർന്ന മത്സരങ്ങൾ മേളയിലുണ്ടാകും. ഇതിനുപുറമെ ഗവേഷണാത്മക പ്രോജക്ടുകൾ, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), വെബ് പേജ് ഡിസൈനിങ്, സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളിലും കുട്ടികൾക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ ഈ മേള അവസരമൊരുക്കും.
 നാളെ  നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ചടങ്ങിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി.എച്ച്. ഷമീം മുഖ്യാതിഥിയായിരിക്കും. സ്കൂളിന് പുതുതായി അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ഇതോടൊപ്പം നിർവഹിക്കും.   ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം 23ന് മഞ്ചേരി എം.എൽ.എ അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യും.
​മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അംഗങ്ങൾ അറിയിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top