മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ, പ്രത്യേകിച്ച് വണ്ടൂർ ബ്ലോക്കിൽ മഞ്ഞപ്പിത്തം പടരുന്നു. മഞ്ചേരി–വണ്ടൂർ റൂട്ടിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാളികാവ് ജങ്ഷനിലെ വ്യാപാരിയായ പെരുവന്തറ സ്വദേശി സത്താർ മരിച്ചു.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
വണ്ടൂർ (65), പോരൂർ (21), തിരുവാലി (35), കാളികാവ് (20), തൃക്കലങ്ങോട് (6), മമ്പാട് (2) ചോക്കാട് (3) പാണ്ടിക്കാട്( 2) പോത്തുകല്ല് (1) കരുവാരക്കുണ്ട് (1) ഷോർണൂർ (1 ) എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ രോഗബാധിതരുടെ എണ്ണം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്..