കാറ്റിന്‍റെ ശക്തിയിൽ പഞ്ചായത്തിന്‍റെ പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും കൊമ്പുകൾ ഒടിഞ്ഞും റോഡുകളിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകളിലേക്കും ലൈനുകളിലേക്കും മരങ്ങൾ വീണതിനെ തുടർന്ന് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. തടസ്സപ്പെട്ട റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കനത്ത കാറ്റിലും മഴയിലും കനത്ത നാശനഷ്ടം; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
October 09, 2026
തൃക്കലങ്ങോട്: മേഖലയിൽ ഇടിമിന്നലോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറാംകുത്ത് എൽ.പി സ്കൂളിന്‍റെ വരാന്തക്ക് മുകളിലെ മേൽക്കൂര ഷീറ്റുകൾ കാറ്റിൽ പൂർണമായി പറന്നുപോയി. അപകടസമയത്ത് വിദ്യാർത്ഥികളെല്ലാം ക്ലാസ് മുറികൾക്കുള്ളിലായിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.