നാടുകാണി ചുരം മാലിന്യമുക്തമാക്കി; ശേഖരിച്ചത് 670 കിലോ പ്ലാസ്റ്റിക് മാലിന്യം

വഴിക്കടവ് : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  വഴിക്കടവ് നാടുകാണി ചുരത്തിലെ ഏഴ് കിലോമീറ്റർ ചുരംപാതയുടെ ഇരുവശങ്ങളും മാലിന്യമുക്തമാക്കി. ഒയിസ്ക ചാപ്റ്ററും കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കേരള വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് ബൃഹത്തായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. യജ്ഞത്തിലൂടെ ശേഖരിച്ച 670 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടർനടപടികൾക്കായി വനംവകുപ്പ് നിയോഗിച്ച ശുചീകരണ തൊഴിലാളികൾക്ക് കൈമാറി.
​രാവിലെ 7 മണിക്ക് മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അഡ്വ. ബീനാ ജോസഫ് ശുചീകരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വഴിക്കടവ് റേഞ്ച് ഓഫീസർ വിമൽ മാലിന്യ നിർമാർജന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് പി. കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോറസ്റ്റർ അയൂബ്, റിട്ട. ഫോറസ്റ്റ് ഓഫീസർ നാരായണൻ അഴകത്ത്, ഒയിസ്ക സ്റ്റേറ്റ് സെക്രട്ടറി കെ.പി. രാമദാസ് എന്നിവർ സംസാരിച്ചു.
​ശുചീകരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഡോ. സി.വി. സത്യനാഥൻ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾക്ക് യോഗ പരിശീലനം നൽകി. 25 ഒയിസ്ക അംഗങ്ങളും 50 എൻ.എസ്.എസ് വളണ്ടിയർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും കാരക്കുന്ന് സ്കൂളിലെ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top