തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാലക്കൽ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയയാളെ തിരിച്ചറിഞ്ഞത്. ഉപേക്ഷിച്ച മാലിന്യത്തിൽനിന്ന് ലഭിച്ച വിവരങ്ങളും രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനെ കണ്ടെത്തിയത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാനും അജൈവ മാലിന്യങ്ങൾ കൃത്യമായി ഹരിതകർമ്മ സേനയ്ക്ക് കൈമാറാനും പൊതുജനങ്ങൾ തയ്യാറാകണം. 'ശുചിത്വമുള്ള പഞ്ചായത്ത്, ശുചിത്വമുള്ള വാർഡ്, ശുചിത്വമുള്ള ഗ്രാമം' എന്ന ലക്ഷ്യം കൈവരിക്കാൻ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.