ഓഫീസിന് മുന്നിൽ സമാപിച്ച മാർച്ച് ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് സെക്രട്ടറി സി. വിപിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഷിഫാ ജലീൽ, മേഖലാ സെക്രട്ടറി ശരത് സുന്ദർ, പ്രസിഡന്റ് നിഷാദ് പാലക്കൽ, ട്രഷറർ അജൻ കെ.പി. എന്നിവർ സംസാരിച്ചു.
പവർക്കട്ട്: ഡിവൈഎഫ്ഐ തൃക്കലങ്ങോട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു
September 12, 2026
തൃക്കലങ്ങോട്: സംസ്ഥാനത്തെ ജനങ്ങളെ ഇരുട്ടിലാക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ പവർക്കട്ടിനെതിരെ ഡിവൈഎഫ്ഐ തൃക്കലങ്ങോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കലങ്ങോട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. പവർക്കട്ട് സമയത്ത് ഓലച്ചൂട്ടുകളും മെഴുകുതിരികളുമേന്തി തൃക്കലങ്ങോട് 32-ൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.